SEARCH


Kuvalamthattil Bhagavathy Theyyam - കൂവളന്താറ്റിൽ ഭഗവതി തെയ്യം

Kuvalamthattil Bhagavathy Theyyam - കൂവളന്താറ്റിൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kuvalamthattil Bhagavathy Theyyam - കൂവളന്താറ്റിൽ ഭഗവതി തെയ്യം

കൂവളന്താറ്റിൽ ഭഗവതി തെയ്യം (കൂളന്താട്ട് ഭഗവതി / പുള്ളന്താട്ട് ഭഗവതി)

ദാരീകാന്തകയായ മഹാകാളിയാണ് ശ്രീ കൂവളന്താറ്റില്‍ ഭഗവതി, പുള്ളന്താട്ട് ഭഗവതി, കൂളന്താട്ട് ഭഗവതി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നുണ്ട്. മാടായിക്കാവില്‍ നിന്നും അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര മദ്ധ്യേ കാലിച്ചാന്‍ മരത്തിനടുത്തെത്തിയപ്പോള്‍ ദേവിക്കു ദാഹിച്ചു. അവിടെ കാലിമേയ്ക്കുകയായിരുന്ന കൂത്തൂര്‍ മണിയാണി മുളന്തണ്ട് ചെത്തി അതില്‍ പാല്‍ കറന്ന് ദേവിക്ക് നല്‍കി. ഇതില്‍ സംപ്രീതയായ ദേവി കുത്തൂര്‍ മണിയാണിയുടെ കന്നിക്കൊട്ടിലിലും കാരളിക്കരയിലും സാന്നിദ്ധ്യം ചെയ്തു. തുടര്‍ന്ന് പത്തും ഒന്നും പതിനൊന്നു സ്ഥാനങ്ങളിലും ആറു കിരിയത്തിങ്കല്‍ത്തായി കണ്ണങ്ങാട്ട് ഭഗവതിയുടെ ഉറ്റ ചങ്ങാതിയായി കോലസ്വരൂപത്തിങ്കല്‍ത്തായി കൂവളന്താറ്റില്‍ ഭഗവതി ഒരേ പള്ളിപ്പീഠത്തില്‍ ഇടതും വലതുമായി സാന്നിദ്ധ്യം ചെയ്തു. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില സവിശേഷതകള്‍ ദേവിക്ക് കാരളിക്കരയിലുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848